Instructions

  • 1️⃣ തിരുവനന്തപുരം നഗരസഭ തൊഴിൽമേളയിൽ പങ്കെടുക്കുന്നതിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
  • 2️⃣ ഔദ്യോഗിക വെബ്‌സൈറ്റ് https://jobs.smarttrivandrum.in സന്ദർശിച്ച് ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക.
  • 3️⃣ തൊഴിൽമേളയ്ക്കു വരുമ്പോൾ, ബയോഡാറ്റ, അക്കാദമിക രേഖകൾ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ (പാസ്പോർട്ട് / ആധാർ / ഡ്രൈവിംഗ് ലൈസൻസ് മുതലായവ) എന്നിവയുടെ ഒറിജിനലും ആവശ്യമായ ഫോട്ടോക്കോപ്പികളും നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.
  • 4️⃣ തിരുവനന്തപുരം നഗരസഭ വിജ്ഞാനകേരളം തൊഴിൽമേളയിൽ പ്രവേശനം തികച്ചും സൗജന്യമാണ്.
  • 5️⃣വിജ്ഞാനകേരളം തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ, നഗരത്തിനകത്തും പുറത്തുമുള്ള തൊഴിൽരഹിതരായ യുവതീ യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനായി നടത്തുന്ന പദ്ധതിയാണ്.
  • 6️⃣ കഴിവും യോഗ്യതയും ഉള്ള തൊഴിലന്വേഷകരെയും മികച്ച തൊഴിൽദാതാക്കളെയും ഒരുമിച്ച് എത്തിച്ച്, മികച്ച അവസരങ്ങൾ നൽകുകയാണ് ഈ തൊഴിൽമേളയുടെ ലക്ഷ്യം.
  • 7️⃣ ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കുന്ന കമ്പനികൾ, ഇന്റർവ്യൂ, പരീക്ഷകൾ, മറ്റ് അവലോകനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ, യോഗ്യതയും മികവുമനുസരിച്ച് നിയമനം നടത്തും.
  • 8️⃣ നിയമനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം തൊഴിൽദാതാക്കൾക്കായിരിക്കും.
  • 9️⃣ കമ്പനികൾ ആവശ്യപ്പെടുന്ന പക്ഷം, അധിക ഇന്റർവ്യൂകൾ, പരീക്ഷകൾ തുടങ്ങിയ തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ പങ്കെടുക്കുന്നത് ഉദ്യോഗാർത്ഥിയുടെ സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കും.
  • തിരുവനന്തപുരം നഗരസഭയുടെ വിജ്ഞാനകേരളം തൊഴിൽ മേളയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്കു 0471-2719050 നമ്പറിൽ ബന്ധപെടുക
Read the instructions carefully before you begin
നിങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക

Job Seeker Login

Please enter your 10 digit mobile number without country code and leading zero.