വിജ്ഞാനകേരളം, തിരുവനന്തപുരം നഗരസഭ -തൊഴിൽ മേള 2025

കേരളത്തിലെ തൊഴിൽരഹിതർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി വിജ്ഞാനകേരളം എന്ന പേരിൽ സംസ്ഥാന സർക്കാർ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്. തൊഴിൽ ദാതാക്കളെയും തൊഴിൽ അന്വേഷകനെയും തൊഴിൽമേളയിലൂടെ ബന്ധപ്പെടുത്തുകയും അനുയോജ്യമായ തൊഴിൽ ലഭിക്കുന്നതിനും പ്രാദേശികമായുള്ള തൊഴിൽ ശേഷി പ്രയോജനപ്പെടുത്തുന്നതിനും സഹായിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

പ്രസ്തുത പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയുടെ തൊഴിൽമേള, 2025 നവംബർ 04, 05 തീയതികളിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു. പ്രസ്തുത തൊഴിൽമേളയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം

വിജ്ഞാനകേരളം, തിരുവനന്തപുരം നഗരസഭ -തൊഴിൽ മേള 2025

കേരളത്തിലെ യുവതലമുറയ്ക്ക് ആധുനിക തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും, പ്രാദേശികവും ആഗോളവുമായ തൊഴിൽ മേഖലകളുമായി ബന്ധിപ്പിക്കുന്നതിനുമായി വിവിധ തൊഴില്‍ മേഖലകളിലെ 300 ഓളം പ്രമുഖ കമ്പനികളുടെ 3500 ഓളം തൊഴിലവസരങ്ങള്‍. ഇവയില്‍ നേരിട്ടു പങ്കെടുക്കുന്നതിനും അഭിമുഖത്തിനും തൊഴിലന്വേഷകർക്ക് അവസരം ലഭിക്കുന്നു

പ്രധാന ആകർഷണങ്ങൾ

  • നിങ്ങളുടെ കരിയറിന് പുതിയ തുടക്കം
  • പ്രമുഖ സ്ഥാപനങ്ങളുമായി നേരിട്ടുള്ള അഭിമുഖങ്ങൾ
  • കരിയർ കൗൺസിലിംഗ് സെഷനുകൾ
  • നെറ്റ്‌വർക്കിംഗ് അവസരങ്ങൾ

പങ്കെടുക്കുന്ന മേഖലകൾ

  • ഇൻഫർമേഷൻ ടെക്നോളജി (IT)
  • ഹെൽത്ത്‌കെയർ & ലൈഫ് സയൻസ്
  • എഞ്ചിനീയറിംഗ് & ഇൻഫ്രാസ്ട്രക്ചർ
  • ബാങ്കിംഗ്, ഫിനാൻസ് & ഇൻഷുറൻസ്
  • സ്റ്റാർട്ടപ്പ് & ഇന്നവേഷൻ മേഖലകൾ
  • പൊതു & സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ